സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് . നൂറ്റാണ്ടുകളായി സ്ത്രീപീഡനം ഏറ്റക്കുറവുകളോടെ തുടരുകയാണ് . വീട്ടിലും പുറത്തും അവർക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നു . മൂല്യച്യുതിയുടെയും ധാർമ്മിക അപചയത്തിന്റെയും ഈ കാലഘട്ടത്തിൽ , സമൂഹമനസ്സാക്ഷിയെ നടുക്കുന്ന ലൈംഗികപീഡനങ്ങളാണ് തൊഴിൽസ്ഥലത്ത് സ്ത്രീകൾ നേരിടുന്നത് .
ഇത് അകമത്തിന്റെയും സാമൂഹ്യ ഭദ്രതയുടെയും മാത്രമല്ല . സംസ്കാരത്തിന്റെയും കൂടി പ്രശ്നമാണ് . ഈ പശ്ചാത്തലത്തിലാണ് 1997 ആഗസ്ത് മാസം ഇന്ത്യൻ സുപ്രീംകോടതി പുറപ്പെടുവി ച്ച വിധിന്യായത്തിന്റെ പ്രസക്തി പരിശോധിക്കപ്പെടേണ്ടത് .
വൈശാഖ കേസി ലെ വിധിയുടെ താൽപര്യമനുസരിച്ച് കേന്ദ്രഗവൺമെന്റ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചിട്ടുണ്ട് . കേരള സർക്കാരും ഇതുസംബന്ധിച്ച് ചട്ടങ്ങൾ രൂപീകരി ച്ചിട്ടുണ്ട് . സ്ത്രികൾക്കെതിരെയുള്ള എല്ലാ വിവേചനങ്ങളുടെയും ഉന്മൂലനത്തിനാ യി നടത്തപ്പെട്ട സിഡോ ( CEDAW ) സമ്മേളനം അംഗീകരിച്ച തീരുമാനങ്ങളും ഇവിടെ , സുപ്രീംകോടതി അവലംബിക്കുന്നു .
ഈ ഉടമ്പടികളിൽ പ്രധാനമായത് .
- എ ) തൊഴിൽമേഖലയിൽ സ്ത്രീ - പുരുഷ സമത്വം ഉറപ്പുവരുത്തുകവഴി സ് ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുക , കാരണം തൊഴിലെടു ത്ത് ജീവിക്കുകയെന്നത് മനുഷ്യന്റെ അടിസ്ഥാനാവശ്യമാണ് .
- ബി ) സ്ത്രീക്ക് ജന്മദാതാവ് എന്ന നിലയിലുള്ള സംരക്ഷണമുൾപ്പെടെയുള്ള സുരക്ഷിതത്വവും ആരോഗ്യകാരണങ്ങളിലുള്ള സംരക്ഷണവും ജോലി സ്ഥലത്ത് സുരക്ഷിതത്വബോധവും ഉണ്ടാക്കുക . സിംഡാ സമ്മേളനത്തിന്റെ നിഗമനങ്ങളെ 11 -ാം അനുഛേദനത്തിന്റെ വെളി ച്ചത്തിൽ കോടതി പ്രഖ്യാപിക്കുന്നു .
ലൈംഗികപീഡനത്തിൽ എന്തൊക്കെ ഉൾപ്പെടുന്നു ? What does sexual harassment involve?
- ലൈംഗികാഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സ്വാഗതചെയ്യപ്പെടാത്ത ശരീരസ്പർശവും പ്രവൃത്തികളും .
- ലൈംഗികച്ചുവകലർന്ന സംസാരം .
- അശ്ലീല സാഹിത്യ പ്രദർശനം .
- ലൈംഗികത കലർന്ന വാക്കോ നോട്ടമോ വഴിയുള്ള പ്രേമാഭ്യർത്ഥന .
തൊഴിൽസ്ഥലത്ത് മേൽനോട്ടം വഹിക്കുന്ന എല്ലാ തൊഴിലുടമകളും വ്യ ക്തികളും സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും ഇത്തരം പെരു മാറ്റങ്ങൾ തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം .