General Administration (Co-ordination) Department, Kerala
Circular No: 84393/Cdn.5/2014/GAD Dated: 09.02.2015
രേഖയോ ഫയലോ ലഭ്യമല്ല, തിരച്ചിലില്‍ കണ്ടെത്തിയിട്ടില്ല തുടങ്ങിയവ വിവരാവകശ നിയമപ്രകാരം വിവരം നിഷേധിക്കാനുള്ള മതിയായ കാരണങ്ങള്‍ അല്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം വാദങ്ങള്‍ നിയമവിരുദ്ധവും വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് എതിരുമാണ്.
സൂക്ഷിപ്പ് കാലാവധിക്ക് ശേഷം നിയമപ്രകാരം ഫയല്‍ നശിപ്പിച്ചിട്ടില്ലെങ്കില്‍ അത് നിര്‍ബന്ധമായും പൊതുഅധികാരിയുടെ കൈവശം ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ അതിന് വിരുദ്ധമായി , ഒരു ഫയല്‍ ലഭ്യമല്ലെന്നോ നഷ്ടപ്പെട്ടന്നോ പറഞ്ഞ് നല്കുന്ന വിവരാവകാശ മറുപടികള്‍ 1993-ലെ പൊതുരേഖാ നിയമത്തിന്റെ ലംഘനവും അഞ്ച് വര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. ഫയല്‍ നഷ്ടപ്പെട്ടാല്‍ മേല്‍ നടപടി എടുക്കേണ്ടത് പൊതുഅധികാരിയുടെ ചുമതലയാണ്.
വിവരാവകാശ അപേക്ഷയ്ക്ക് ഈ രീതിയില്‍ മറുപടി ലഭിച്ചാല്‍ ബന്ധപ്പെട്ട ഓഫീസിലെ ഉയര്‍ന്ന ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയാണ് വേണ്ടത്.