ഹൈക്കോടതിയില്‍ ഇ-മെയിലില്‍ വിവരാവകാശ അപേക്ഷയും ഒന്നാം അപ്പീലും നല്‍കാം The right to information request and the first appeal can be made to the High Court by e-mail

The right to information request and the first appeal can be made to the High Court by e-mail

 കേരള ഹൈക്കോടതിയില്‍ വിവരാവകാശ അപേക്ഷയും ഒന്നാം അപ്പീലും ഇ-മെയിലില്‍ നല്‍കേണ്ടത് ഇപ്രകാരമാണ്.


വിവരാവകാശ അപേക്ഷ

Step I: ഇ-ചലാന്‍ എടുക്കുക 


1. ലിങ്ക് സന്ദര്‍ശിക്കുക.
https://etreasury.kerala.gov.in/











2. Departmental Receipts എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

3. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ കോമ്പോ ബോക്സ് സെലക്ട് ചെയ്യുക.
Department --> Administrative of Justice-Judiciary

Note: കോമ്പോ ബോക്സില്‍ ആദ്യം കാണുന്ന 'Administration Of Justice' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ബ്രൌസര്‍ വിന്‍ഡോ ക്ലോസ് ചെയ്ത് വീണ്ടും ശ്രമിക്കേണ്ടി വരും.



Remittance Type --> RTI
Revenue District --> Ernakulam
Office Name --> High Court of Kerala

4. Amount (10/-), Name, Purpose ടെക്സ്റ്റ് ഫീല്‍ഡുകളില്‍ വാല്യു എന്റര്‍ ചെയ്യുക.

5. അപേക്ഷ നല്‍കിയ ശേഷം പി.ഐ.ഒ ആവശ്യപ്പെട്ടത് പ്രകാരം പകര്‍പ്പിന് അധിക ഫീസ്‌ അടയ്ക്കുകയാണെങ്കില്‍ Dept Ref No കൂടി ചേര്‍ക്കുക.

5. Net Banking or Card Payment ഓപ്ഷന്‍, ബാങ്ക് തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്ത് പെയ്മെന്റ് കമ്പ്ലീറ്റ് ചെയ്യുക.





6. പെയ്മെന്റ് കമ്പ്ലീറ്റ് ആകുമ്പോള്‍ ഇ-ചലാന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മൗസിന്‍റെ Right ബട്ടണ്‍ ക്ലിക്ക് ചെയ്ത് Save As കൊടുത്തോ വലത് വശത്ത് ഡൌണ്‍ലോഡ് ഐക്കണ്‍ ക്ലിക്ക് ചെയ്തോ ഇ-ചലാന്‍ PDF ആയി സേവ് ചെയ്യുക.

Step II: വിവരാവകാശ അപേക്ഷ തയ്യാറാക്കല്‍.


തപാലില്‍ അയക്കുമ്പോള്‍ എങ്ങനെയാണോ അപേക്ഷ തയ്യാറാക്കുന്നത്, അത് പോലെ അപേക്ഷ തയ്യാറാക്കുക. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തോ എഴുതി തയ്യാറാക്കിയ അപേക്ഷ വൃത്തിയായി സ്കാന്‍ ചെയ്തോ ഇ-മെയില്‍ അയക്കാന്‍ പരുവത്തില്‍ PDF ഫയല്‍ ആക്കുക. (അപേക്ഷയുടെ ഫോട്ടോ പറ്റില്ല). അപേക്ഷ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തത് ആണെങ്കില്‍ വേര്‍ഡ് ഫോര്‍മാറ്റില്‍ ആയാലും മതി. മലയാളത്തില്‍ ആണെങ്കില്‍ നിര്‍ബന്ധമായും PDF ആക്കിയിരിക്കണം.

From
    <Applicant Name & Address>
TO
    State Public Information Officer
    High Court of Kerala
    Ernakulam, Kerala - 682031
    E-mail: pio.hc-ker@gov.in
Sir,
    വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ (By e-mail)
    സൂചന: (1). ഇ-ചലാന്‍ നം: KL?????????????

    താഴെ പറയുന്ന വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വിവരാവാകാശ നിയമപ്രകാരം നല്കണമെന്നപേക്ഷിക്കുന്നു. അപേക്ഷാ ഫീസ്‌ പത്ത് രൂപ ഇ-ചലാനായി അടച്ചത് ഹാജരാക്കുന്നു.

ആവശ്യമായ വിവരത്തിന്റെ കാലയളവ്: DD-MM-YY മുതല്‍ നാളിതുവരെ.

1. ...............
2.................
3.................

                                               എന്ന് വിശ്വസ്തതയോടെ
.                                           
Place:                                                                                             sd/-
Date:                                                                                  <Applicant Name>

കമ്പ്യൂട്ടര്‍ തയ്യാറാക്കുമ്പോള്‍ ഒപ്പിടെണ്ട ആവശ്യമില്ല. അപേക്ഷ ഇ-മെയിലില്‍ അയച്ചത് ആണ് എന്ന് പി.ഐ.ഒ-യ്ക്ക് മനസിലാകാന്‍ വിഷയത്തോടൊപ്പം By Email എന്ന് കൂടി ചേര്‍ക്കുക.

സാമ്പിള്‍ അപേക്ഷയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.


Step III: അപേക്ഷ ഇമെയില്‍ ചെയ്യുക.


അപേക്ഷയുടെയും ഇ-ചലാന്റെയും PDF ഫയലുകള്‍ pio.hc-ker@gov.in എന്ന വിലാസത്തില്‍ അയക്കുക. മുപ്പത് ദിവസം കഴിയുമ്പോള്‍ മറുപടി പോസ്റ്റലായി വീട്ടിലെത്തും.


ഒന്നാം അപ്പീല്‍ അയക്കേണ്ട വിധം.

ഹൈക്കോടതിയിലെ ഒന്നാം അപ്പീല്‍ അധികാരി രജിസ്ട്രാര്‍ ആണ്.
മേല്‍ പറഞ്ഞതിന് സമാനമായ രീതിയില്‍ അപ്പീല്‍ അപേക്ഷയും തയ്യാറാക്കുക.
aa.rti.hc-ker@gov.in  എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അപ്പീല്‍ അപേക്ഷയും വിവരാവകാശ അപേക്ഷയും ലഭിച്ച മറുപടിയുടെ സ്കാന്‍ ചെയ്ത കോപ്പിയും അയച്ച് കൊടുക്കുക.  അപ്പീലിന് ഫീസില്ല.

Dear Sir,
Please find the attached First Appeal and supporting documents.
Thanks & Regards


രണ്ടാം അപ്പീല്‍ അയക്കേണ്ട വിധം.

ഏതൊരു അപേക്ഷയുടെയും രണ്ടാം അപ്പീല്‍ നല്‍കേണ്ടത്സംസ്ഥാന വിവരാവകാശ കമ്മീഷന് ആണ്. മേല്‍ പറഞ്ഞതിന് സമാനമായ രീതിയില്‍ രണ്ടാം അപ്പീല്‍ അപേക്ഷയും തയ്യാറാക്കുക.
sic.ker@nic.in  എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് രണ്ടാം അപ്പീല്‍ അപേക്ഷയും ഒന്നാം അപ്പീല്‍ അപേക്ഷയും ഒന്നാം അപ്പീലിന് ലഭിച്ച മറുപടിയും വിവരാവകാശ അപേക്ഷയും ലഭിച്ച മറുപടിയുടെ സ്കാന്‍ ചെയ്ത കോപ്പിയും അയച്ച് കൊടുക്കുക.  അപ്പീലിന് ഫീസില്ല.



Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.