- സുതാര്യത
- ഉത്തരവാദിത്വം
- അഴിമതി നിര്‍മാര്‍ജ്ജനം
- ജനകീയ പങ്കാളിത്തം
വിവരാവകാശം അഥവാ അറിയാനുള്ള അവകാശം എന്നാല്‍
- ജോലിയും രേഖകളും പരിശോധിക്കുന്നതിന്
- രേഖകളുടെ പകര്‍പ്പുകള്‍ എടുക്കുന്നതിന്
- പദാര്‍ഥങ്ങളുടെ സാമ്പിളുകള്‍ എടുക്കുന്നതിന്
- ഇലക്ട്രോണിക് രൂപത്തിലുള്ള വിവരത്തിന്റെ പകര്‍പ്പ് എടുക്കുന്നതിന്
-Section 2(J)
വിവരം എന്നാല്‍
- രേഖകള്‍
- റെക്കോര്‍ഡുകള്‍
- പ്രമാണങ്ങള്‍
- ഫയല്‍കുറിപ്പുകള്‍
- മെമ്മോകള്‍
- ലോഗ് ബുക്കുകള്‍
- കരാറുകള്‍
- റിപ്പോര്‍ട്ടുകള്‍
- പ്രബന്ധങ്ങള്‍
- അഭിപ്രായങ്ങള്‍
- ഉപദേശങ്ങള്‍
- സാമ്പിളുകള്‍
- മൈക്രോഫിലിമുകള്‍
- മോഡലുകള്‍
- കയെഴുത്ത് പ്രതികള്‍
- സ്കെച്ചുകള്‍
- ഇ-മെയിലുകള്‍
- ഫോട്ടോകള്‍/വീഡിയോകള്‍
- ഇലക്ട്രോണിക്/ഡിജിറ്റല്‍ രൂപത്തിലുള്ള വിവരം
- ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഇന്ത്യയില്‍ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ഒരു പൊതുഅധികാരിക്ക് ശേഖരിക്കാവുന്ന വിവരം
-Section 2(f)
പൊതുഅധികാരി
പൊതുഅധികാരിയെന്നാല്‍ ഭരണഘടന പ്രകാരമോ ലോക്സഭയുടേയോ നിയമസഭകളുടേയോ നിയമം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ അധികാരിയോ സ്ഥാപനമോ ആണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഉള്ളതോ സര്‍ക്കാരില്‍ നിന്നും ഗണ്യമായ ധനസഹായം ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകളും പൊതുഅധികാരി എന്നതിന്റെ നിര്‍വചനത്തില്‍ പെടും.
-Section 2(h)
എവിടെയെല്ലാം അപേക്ഷ കൊടുക്കാം
വില്ലേജ്-പഞ്ചായത്ത് ഓഫീസ് മുതല്‍ സുപ്രീം കോടതി വരെയുള്ള ഏതൊരു പൊതുഅധികാര സ്ഥാപനങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയാന്‍ പൗരന് അവകാശമുണ്ട്. വിവരാവകാശ നിയമമനുസരിച്ച് പൗരന് സര്‍ക്കാരിനോടോ മറ്റ് പൊതുഅധികാരികളോടോ അവരുടെ നിഷ്ക്രിയത്വം, അനിയന്ത്രിതത്വം, അഴിമതി, സങ്കടങ്ങള്‍ നിവൃത്തി വരുത്താത്തതോ ആയ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ പര്യാപ്തമായ ഏത് വിവരങ്ങളും ചോദിക്കാന്‍ അവകാശമുണ്ടായിരിക്കും
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (PIO)
പൊതുഅധികാരികളുടെ കൈവശമുള്ള വിവരങ്ങളും പൊതു അധികാരിക്ക് നിയമപ്രകാരം പ്രാപ്തമാക്കാന്‍ കഴിയുന്ന വിവരങ്ങളും പൗരന് നല്കുന്നതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. സര്‍ക്കാരിന്റെ വിവിധ ഓഫീസുകളിലും മറ്റ് പൊതുഅധികാര കേന്ദ്രങ്ങളിലും വിവരം നല്‍കുവാനായി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരേയും അപേക്ഷയും അപ്പീലും സ്വീകരിച്ച് PIO-യ്ക്ക് കൈമാറുന്നതിനായി അസിസ്റ്റന്റ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരേയും നിയമിച്ചിട്ടുണ്ട്. എല്ലാ പൊതു അധികാരികളും ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ അതാത് ഓഫീസുകളില്‍ എഴുതി പ്രദര്‍ശിപ്പിക്കേണ്ടതും സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.
CPIO, CAPIO
കേന്ദ്ര സര്‍ക്കാര്‍ വകുപ്പിലെ/സ്ഥാപനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (CPIO) , സെന്‍ട്രല്‍ അസിസ്റ്റന്റ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (CAPIO) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.
SPIO, SAPIO
എല്ലാ സംസ്ഥാന സര്‍ക്കാര്‍ വകുപ്പിലെ/സ്ഥാപനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (SPIO) , സ്റ്റേറ്റ് അസിസ്റ്റന്റ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (SAPIO) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.
CPIO, CAPIO
കേന്ദ്ര സര്‍ക്കാര്‍ വകുപ്പിലെ/സ്ഥാപനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (CPIO) , സെന്‍ട്രല്‍ അസിസ്റ്റന്റ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (CAPIO) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.
SPIO, SAPIO
എല്ലാ സംസ്ഥാന സര്‍ക്കാര്‍ വകുപ്പിലെ/സ്ഥാപനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (SPIO) , സ്റ്റേറ്റ് അസിസ്റ്റന്റ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (SAPIO) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.
അപേക്ഷയുടെ നടപടിക്രമം
- അപേക്ഷയ്ക്ക് നിശ്ചിത മാതൃക ഇല്ല
- വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കുക.
- അപേക്ഷ ഇംഗ്ലീഷിലോ ഹിന്ദിയിലോ അതാത് പ്രദേശത്തെ ഔദ്യോഗിക ഭാഷയിലോ നല്‍കാവുന്നതാണ്
- വിവരം ആവശ്യപ്പെടുന്നതിന്റെ കാരണം ബോധിപ്പിക്കേണ്ടതില്ല.
- അപേക്ഷാഫീസ് പത്ത് രൂപയാണ്.
- എഴുത്തും വായനയും അറിയാത്ത വ്യക്തിക്ക് അപേക്ഷ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എഴുതി നല്കേണ്ടതാണ്.
- ഏത് കാലയളവിലെ വിവരങ്ങളാണ് വേണ്ടതെന്ന് നിര്‍ബന്ധമായും പറയണം
- അപേക്ഷകനെ ബന്ധപ്പെടുന്നതിനാവശ്യമായ വിവരം ഒഴിച്ച് മറ്റ് വ്യക്തിഗത വിവരം നല്‍കേണ്ടതില്ല
-Section 6
അപേക്ഷയുടെ കൈമാറ്റം
ആവശ്യപ്പെട്ട വിവരം പൂര്‍ണ്ണമായോ ഭാഗികമായോ മറ്റേതെങ്കിലും പൊതുഅധികാരിയുടെ കൈവശമുള്ളവയാണെങ്കില്‍ അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം ബന്ധപ്പെട്ട അധികാരിക്ക് അപേക്ഷ കൈമാറി അക്കാര്യം PIO അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതാണ്; ഒപ്പം, ലഭ്യമായ വിവരം അപേക്ഷകന് നല്‍കുകയും വേണം.
-Section 6(3)
വിവരം നല്‍കേണ്ട കാലാവധി
- സാധാരണയായി 30 ദിവസം
- ജീവനേയോ സ്വാതന്ത്ര്യത്തേയോ സംബന്ധിച്ചത് 48 മണിക്കൂറിനകം
- അപേക്ഷ കൈമാറുന്ന സാഹചര്യങ്ങളില്‍ 35 ദിവസം
- മൂന്നാം കക്ഷിയെ സംബന്ധിച്ച വിവരം - 40 ദിവസം
-Section 7
ഒഴിവാക്കപ്പെട്ട വിവരങ്ങള്‍
ഒഴിവാക്കപ്പെട്ട വിവരങ്ങള്‍
- രാജ്യത്തിന്റെ സുരക്ഷയുമായും അഖണ്ഡതയുമായും ബന്ധപ്പെട്ടവ
- ഏതെങ്കിലും കോടതിയോ ട്രൈബ്യൂണലോ വിലക്കിയിട്ടുള്ള വിവരം
- വാണിജ്യ രഹസ്യങ്ങള്‍
- ഒരു വ്യക്തിയുടെ ജീവനോ സ്വത്തിനോ ഹാനികരമായേക്കാവുന്ന വിവരം
- അന്വേഷണത്തെ തടസ്സപ്പെടുത്തിയേക്കാവുന്ന വിവരം
- പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ചവ
- പൊതുതാല്പര്യമില്ലാത്ത വ്യക്തിഗത വിവരങ്ങള്‍
എന്നാല്‍, പാര്‍ലമെന്റിനോ നിയസഭയ്ക്കോ നിഷേധിക്കാവുന്നതല്ലാത്ത ഏതെങ്കിലും ഒരു വ്യക്തിക്കും നിഷേധിക്കുവാന്‍ പാടുള്ളതല്ല.
-Section 8 (1)
അപേക്ഷ നിരസിക്കല്‍
നിരസിച്ച കാരണം, അപ്പീല്‍ അധികാരിയുടെ വിശദാംശങ്ങള്‍, അപ്പീല്‍ നല്‍കേണ്ട കാലാവധി
എന്നിവ അപേക്ഷകനെ അറിയിക്കേണ്ടതാണ്.
-Section 7(8)
മൂന്നാം കക്ഷിയെ സംബന്ധിച്ച വിവരം
മൂന്നാം കക്ഷി രഹസ്യമായി കരുതുന്ന ഒരു വിവരം വെളിപ്പെടുത്തുന്നതിന് മുന്‍പ് , മൂന്നാം കക്ഷിക്ക് നോട്ടീസ് നല്‍കി, മൂന്നാം കക്ഷിയുടെ നിര്‍ദ്ദേശവും വിവരം വെളിപ്പെടുത്തുന്നതിലുള്ള പൊതുതാല്‍പര്യവും പരിഗണിച്ചാവണം PIO തീരുമാനമെടുക്കേണ്ടത്.
-Section 11
അപേക്ഷ ഫീസ്
അപേക്ഷ ഫീസായ 10 രൂപ ഫീസ് അടയ്ക്കേണ്ട വിധം:
1. കേരള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
കോര്‍ട്ട് ഫീസ് സ്റ്റാമ്പ്
ഡി.ഡി/പേ ഓര്‍ഡര്‍
2. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള സര്‍ക്കാരേതര സ്ഥാപനങ്ങളായ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, യൂണിവേഴ്സിറ്റികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതലായവ ഉദാ: (Water Authority, KSRTC, etc)
പോസ്റ്റല്‍ ഓര്‍ഡര്‍
ഡി.ഡി/പേ ഓര്‍ഡര്‍
നേരിട്ടുള്ള കാഷ് ഡിപ്പോസിറ്റ്
3. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
പോസ്റ്റല്‍ ഓര്‍ഡര്‍
ഇലക്ട്രോണിക് പോസ്റ്റല്‍ ഓര്‍ഡര്‍
ഓണ്‍ലൈന്‍ വഴി
പകര്‍പ്പിനുള്ള ഫീസ്
Rs 2 per A4 pages
Rs 50 per CD
നിശ്ചിത കാലയളവിനുള്ളില്‍ വിവരം ലഭിക്കുന്നില്ല എങ്കില്‍ ആവശ്യപ്പെട്ട വിവരം സൗജന്യമായി ലഭിക്കും.
ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഫീസ് ഇല്ലാതെ വിവരം ലഭിക്കും
ഒന്നാം അപ്പീല്‍
നിശ്ചിത സമയ പരിധിക്കുള്ളില്‍ വിവരം ലഭിക്കാതിരിക്കുകയോ ലഭിച്ച വിവരം തൃപ്തികരമോ അല്ലെങ്കില്‍ അപ്പീല്‍ അധികാരിക്ക് ഒന്നാം അപ്പീല്‍ നല്‍കാവുന്നതാണ്. അപ്പീല്‍ അധികാരി 30 ദിവസത്തിനകം അപ്പീലില്‍ തീരുമാനം എടുക്കെണ്ടതാണ്. മറുപടി ലഭിച്ച് 30 ദിവസത്തിനകം ഒന്നാം അപ്പീല്‍ നല്കണം. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ 30 ദിവസത്തിന് ശേഷവും ഒന്നാം അപ്പീല്‍ സ്വീകരിക്കുന്നതാണ്.
-Section 19 (1)
രണ്ടാം അപ്പീല്‍
ഒന്നാം അപ്പീലില്‍ തീരുമാനം എടുക്കാതിരിക്കുകയോ എടുത്ത തീരുമാനം തൃപ്തികരമോ അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷന് ഒന്നാം അപ്പീല്‍ നല്‍കാവുന്നതാണ്.
ഒന്നാം അപ്പീലില്‍ തീരുമാനം എടുത്ത് തൊണ്ണൂറ് ദിവസത്തിനകം രണ്ടാം അപ്പീല്‍ നല്കണം. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ തൊണ്ണൂറ് ദിവസത്തിന് ശേഷവും ഒന്നാം അപ്പീല്‍ സ്വീകരിക്കുന്നതാണ്.
-Section 19 (3)
ശിക്ഷ
വിവരം മനപൂര്‍വ്വം നല്‍കാതിരിക്കുകയോ കാലതാമസം വരുത്തുകയോ തെറ്റായതോ അപൂര്‍ണ്ണമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരം നല്കുകയോ ചെയ്‌താല്‍ PIO ഒരു ദിവസം 250 രൂപ വെച്ച് പരമാവധി 25000 രൂപ വരെ പിഴ സര്‍ക്കാരിലേക്ക് അടക്കേണ്ടതാണ്. കൂടാതെ വകുപ്പ് തല നടപടിയും ഉണ്ടാകും.
-Section 20
വിവരാവകാശികള്‍ ഫേയ്സ്ബുക്ക് ഗ്രൂപ്പ്
വിവരാവകാശ നിയമ സംബന്ധമായ ചരച്ചകള്‍ക്കായി
https://www.facebook.com/groups/righttoinformationcommunity/
വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനില്‍ നല്‍കാം
കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റ് - http://rtionline.gov.in
RTI Online.IN: വിവരാവകാശ അപേക്ഷകളും അപ്പീലും ഓണ്‍ലൈനില്‍ തയ്യാറാക്കി കൊടുക്കുന്നു.
http://rtionline.in
http://facebook.com/rtionline.in