കേരളത്തിലെ ക്ഷേമ പദ്ധതികൾ Welfare schemes in Kerala

കേരളത്തിലെ ക്ഷേമ പദ്ധതികൾ Welfare schemes in Kerala
 കേരളത്തിൽ നിലവിലുള്ള ക്ഷേമപദ്ധതികളുടെ ചെറുവിവരണം:
━━━━━━━━━━━━━━━━━━━━━━━━━━
➡️താലോലം പദ്ധതി.
───────────────
18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതി.
➡️ഭമിക പദ്ധതി.
─────────────
ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും,കൗൺസലിങ്ങും നൽകുന്നതിനുള്ള പദ്ധതി.
➡️ഹമാരാ കാർഡ്.
─────────────
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് കേരളത്തിൽ നൽകുന്ന ആദ്യ ഔദ്യോഗിക രേഖ.
➡️ആർദ്രം മിഷൻ.
─────────────
രോഗീസൗഹാര്‍ദപരമായ ഒരു സമീപനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുന്ന പദ്ധതി.
➡️മംഗല്ല്യ.
───────
വിധവകളുടെ പുനര്‍വിവാഹത്തിനുള്ള പദ്ധതി.
.
➡️സനാഥബാല്യം.
─────────────
കേരളത്തിലെ അംഗീകൃത അനാഥാലയങ്ങളിലെ കുട്ടികളെ ദത്തെടുക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കിയ പദ്ധതി.
➡️ഹരിതകേരളം.



───────────
മാലിന്യം സംസ്‌കരിക്കല്‍, കാര്‍ഷിക വികസനം, ജലവിഭവ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന പദ്ധതി.
➡️ലൈഫ് മിഷൻ.
────────────
എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതി.
➡️സകൃതം പദ്ധതി.
──────────────
18 വയസിന് താഴെയുള്ള കുട്ടികളിലെ ക്യാൻസർ രോഗം ഭേദമാക്കാനാവശ്യമായ ചികിഝാപദ്ധതി.
➡️അമൃത്‌ പദ്ധതി.
────────────
30 വയസിൽ മുകളിലുള്ളവർക്ക് വരുന്ന ജീവിതശൈലി രോഗങ്ങൾക്ക് നൽകുന്ന ചികിത്സയും മരുന്നു സഹായവും.
➡️മതസജ്ഞീവനി പദ്ധതി.
───────────────────
കേരള സർക്കാരിന്റെ അവയവദാനപദ്ധതി.
➡️സ‌നേഹസാന്ത്വനം പദ്ധതി.
─────────────────────
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ സഹായങ്ങളടങ്ങിയ പദ്ധതി.
➡️സ‌നേഹസ്പര്‍ശം പദ്ധതി.
────────────────────
ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപാ പ്രതിമാസം നല്‍കുന്ന പദ്ധതി.
➡️ആശ്വാസ കിരണം പദ്ധതി.
─────────────────────
രോഗികളെ പരിചരിക്കുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുള്ള പരിചാരകര്‍ക്ക് പ്രതിമാസം 400/ രൂപാ ധനസഹായം നല്‍കിവരുന്ന പദ്ധതി.
➡️വയോമിത്രം പദ്ധതി
─────────────────
65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി.
➡️കാരുണ്യാ ഡെപ്പോസിറ്റ് പദ്ധതി.
───────────────────────
അനാഥരും,നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതി.
➡️ശരുതിതരംഗം പദ്ധതി.
───────────────────
ബധിരരും മൂകരുമായ 13 വയസ്സ് വരെയുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക്  ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ ബധിരമൂകതയില്‍ നിന്ന് നിത്യമോചനം നല്‍കുന്ന പദ്ധതി.
➡️സനേഹപൂർവ്വം.
─────────────
അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി ആവിഷ്കരിച്ച പദ്ധതി.
➡️സമഗ്ര ആപ്ലിക്കേഷൻ.
──────────────
സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വിവരങ്ങള്‍ സ്മാര്‍ട്ട് മൊബൈല്‍ ഫോണിലൂടെ അറിയുന്ന സംവിധാനം.
➡️ഉഷസ്.
──────
കേരളത്തിൽ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പദ്ധതി.
➡️ബാലമുകുളം.
────────────
സ്കൂൾകുട്ടികൾക്കായി ആയുർവേദ വകുപ്പിന്റെ ആരോഗ്യപദ്ധതി.
➡️യെസ് കേരള.
───────────
കോളജ് വിദ്യാർത്ഥികളുടെ നൈപുണ്യവികസനത്തിന്.
➡️നിർഭയ പദ്ധതി.
────────────
സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക അതുവഴി കുറ്റകൃത്യങ്ങൾ കുറച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി.
➡️ചിസ് പ്ലസ്.
─────────
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സംയുക്തമായി നടത്തുന്ന 70000 രൂപയുടെ സമാഗ്രആരോഗ്യ ഇൻഷുറൻസ് പദ്ധതി.
➡️സവാസ്ഥ്യം.
─────────
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ക്യാന്‍സര്‍ ബോധവല്‍ക്കരണ പ്രതിരോധ പദ്ധതി.
➡️ഷീടാക്സി.

──────────
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്റര്‍ പാര്‍ക്കിന്റെ സംരംഭമാണ്‌ ‘ഷീടാക്സി.സ്ത്രീയാത്രികർക്ക് വേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്സി സർവ്വീസ്.
യാത്രക്കാരില്‍ ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കിലേ ഷി ടാക്സിയുടെ സേവനം ലഭ്യമാവൂ.സ്ത്രീകള്‍ തന്നെ ടാക്സി സംരംഭകരാവുന്ന ഏക പദ്ധതിയാണ് ഷീ ടാക്സി.
➡️അംഗന ശ്രീ.
─────────
വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ഉയര്‍ന്ന തോതില്‍ സബ്‌സിഡി നല്‍കി ഓട്ടോറിക്ഷ വിതരണം ചെയ്യുന്ന പദ്ധതിയാണ് അംഗനശ്രീ
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.