വട്ട്...
വട്ട് എന്നത് ചികിൽസിക്കാൻ കഴിയുന്ന രോഗമാണെന്ന് അപ്പുറത്തെ വീട്ടിലെ അമ്മായിയും, അങ്ങാടിയിലെ ചേട്ടന്മാരും മനസ്സിലാക്കിയ അന്ന് ഞാൻ വട്ടിനെ ഭ്രാന്ത് എന്ന വകുപ്പിൽ നിന്നും സ്വാതന്ത്രമാക്കി.
അവന് /അവൾക്ക് വിഷാദം ആണ് പോലും.. എല്ലാം കിട്ടിയിട്ടാ..
നിനക്ക് എന്തിന്റെ കുറവാ ഈ വീട്ടിൽ ഉള്ളേ..?
എന്നിട്ടും മനസ്സമാധാനം ഇല്ലെന്നോ... അഹങ്കാരം... അല്ലാതെന്ത്..
നിനക്ക് സങ്കടം മാത്രേ ഉള്ളോ..?
ഈ പ്രശ്‌നങ്ങൾ ഒക്കെ എത്ര ചെറുതാ..?
ആ കൊച്ചിന് പ്രാന്താണ് പോലും.. ഗുളിക ഒക്കെ കഴിക്കുന്നുണ്ട് എന്നാ കേട്ടെ..
പ്രിയപ്പെട്ടവരേ...
മനസ്സും ശരീരം പോലെ പ്രിയപ്പെട്ടതാണ്..
നിങ്ങൾക്ക് ചെറുതാകുന്ന പ്രശ്‌നങ്ങൾ പലർക്കും വലുതായിരിക്കും...
ഒരുപക്ഷേ ആ പ്രശ്‌നങ്ങൾ പങ്കുവെക്കുവാൻ അവർ തിരഞ്ഞെടുക്കുന്ന ഏക വ്യക്തി നിങ്ങളും ആയിരിക്കും..
കഴിയുമെങ്കിൽ കേൾക്കുക.. മാനസിക ആരോഗ്യത്തിന് ചികിൽസിക്കപ്പെടുക എന്നതിന് അർത്ഥം ഭ്രാന്ത് ആണ് എന്നല്ല, എന്ന് മനസിലാക്കുക.. അങ്ങനെ പറയുന്നവരെ തിരുത്തുക.
മക്കൾക്ക് വേണ്ടിയോ,പങ്കാളിക്ക് വേണ്ടിയോ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനൊപ്പം മാനസിക അടുപ്പങ്ങൾ കൂടെ സൃഷ്ടിക്കാൻ ശ്രമിക്കുക.
ചെറിയ കാര്യങ്ങൾ എന്ന് നമ്മൾ കരുതുന്നവ അവർ വലുതാക്കുന്നുണ്ട് എങ്കിൽ മനസിലാക്കുക, അവർ കടന്നു പോകുന്നത് ഒരു survival mode ലൂടെ ആണ്.
പഴയ സംഭവങ്ങളോ, പെട്ടെന്നുണ്ടാകുന്ന വികാരങ്ങളോ ആണ് അവരെ ആ സമയത്തു നയിക്കുക.ചിലർ 'ഓവർ' ആയി കാണപ്പെടുന്നുണ്ടെങ്കിൽ,എന്തുകൊ
പലവട്ടം പറഞ്ഞിട്ടുള്ള കാര്യങ്ങൾ വീണ്ടും പറയുമ്പോൾ ദേഷ്യം പ്രകടിപ്പിക്കാതിരിക്കുക..
നമ്മുടേതായ വാദങ്ങൾ ഉപയോഗിച്ച് കൂടുതൽ 'confusion' അവരിൽ സൃഷ്ടിക്കാതിരിക്കുക..
നോർമൽ അഥവാ സാധാരണത്വം, അതിൽ കവിഞ്ഞു എന്തോ ഉള്ളവരെയാണ് പ്രാന്തൻ എന്ന് വിളിക്കുന്നതത്രേ.. നമ്മൾ നോർമലിൽ ഉൾപ്പെടുന്നു എന്നതിനർത്ഥം നമ്മളാണ് ശെരി എന്നല്ല..
മനസ്സിനും ആരോഗ്യമുണ്ട്..ചികിത്സയുമുണ്ട്.
ചുറ്റുമുള്ളവരെ കാണാം... കേൾക്കാം..