2022 ൽ നിങ്ങൾ വാങ്ങാൻ പാടില്ലാത്ത 5 സാധനങ്ങൾ..!
2021ൽ നിന്നും 22 ഇലേക്ക് കയറുമ്പോഴും കോവിഡ് തലയുടെ മുകളിൽ തന്നെ നിൽപ്പാണ്. കയ്യിൽ കാശില്ലെങ്കിലും നമ്മൾ വാങ്ങി കൂട്ടുന്ന ചില സാധനങ്ങൾ ഉണ്ട്. യഥാർത്ഥത്തിൽ അവ നമ്മൾ വാങ്ങേണ്ടതുണ്ടോ..?
നമ്മുടെ ആഗ്രഹത്തെ ആവശ്യമാക്കാൻ തക്ക ശേഷി ഈ വസ്തുക്കൾക്കുണ്ടോ..?
പുതിയ വർഷം, പുതിയ ബഡ്ജറ്റ്... ചില തകരാറുകൾ ഒക്കെ തിരുത്തേണ്ടതല്ലേ...?
ആദ്യം തന്നെ അടുക്കളയിലേക്ക് പോകാം..
- 1.ആഹാ... എത്ര എത്ര പാത്രങ്ങൾ, സ്പൂണുകൾ.. ബ്ലണ്ടെർ,ഡീപ് ഫ്രൈയ്യർ,..എത്രയോ ടൈപ്പ് കലങ്ങൾ.
അടുക്കളയിലേക്ക് ആവശ്യമുള്ള വസ്തുക്കൾ വാങ്ങുകയാണോ അതോ അടുക്കള നിറയ്ക്കുക ആണോ ഉദ്ദേശം..?
കുക്കിംഗ് തുടങ്ങാൻ നിൽക്കുന്ന ആൾ ആണെങ്കിൽ അടുക്കള ഉപകരണങ്ങൾ വാങ്ങുമ്പോൾ പാലിക്കേണ്ട നിയമമാണ് ലിസ്റ്റ് 5 റൂൾ.
അതായത് ഓരോ വട്ടം അടുക്കളയിൽ പ്രവർത്തിക്കുമ്പോഴും ആവശ്യമായ് വരുന്ന വസ്തുക്കളുടെ ലിസ്റ്റ് എവിടെയെങ്കിലും കുറിച് വെച്ചേക്കുക.
അടുത്ത ഷോപ്പിംഗിന് പോകുമ്പോ ആ ലിസ്റ്റ് നോക്കുക.5 ഓ അതിലധികമോ വട്ടം ഒരേ പേര് ആവർത്തിക്കുന്നുണ്ട് എങ്കിൽ ധൈര്യപൂർവ്വം വാങ്ങിക്കോ... അത് അത്ര ആവശ്യം ഉള്ളതയിരിക്കും... അല്ലെങ്കിൽ വിട്ട് കളഞ്ഞേക്കുക.
ആർക്കെങ്കിലും കിച്ചൻ അപ്ലൈൻസസ് സമ്മാനം കൊടുക്കാൻ ഒക്കെ പ്ലാൻ ഉണ്ടെങ്കിലും ഒന്ന് ആലോചിച്ചേക്കുക, വെറുതെ പൊടി പിടിപ്പിച്ചു കളയണോ...?
കാരണം ഇവയിൽ പലതും ചെയ്യുന്ന പണി കയ്യിൽ നിലവിലുള്ള ടൂൾസ് / പാത്രങ്ങൾ വെച്ച് തന്നെ ഒരുപക്ഷേ ചെയ്യുവാനായെക്കും...
- അടുത്തത് 2.exercise equipment ആണ്.
ഒരുപക്ഷേ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോഴായിരിക്കും നാളെ മുതൽ നേരത്തെ എഴുന്നേൽക്കണം, ജിമ്മിൽ പോണം.. രാവിലെ വ്യായാമം, വൈകുന്നേരം വ്യായാമം.... തുടങ്ങിയ തീരുമാനങ്ങൾ പിറവിയെടുക്കുന്നത്.
നേരെ ഷോപ്പിംഗ് സൈറ്റിൽ കയറും.. കുറേ സാധനങ്ങൾ വാങ്ങി കൂട്ടും.
ഷൂ, സ്പെഷ്യൽ ഡ്രസ്സ് ഒക്കെ ഓക്കേ.... എന്നാലും ഈ വക സാധനങ്ങൾ..... എന്തിനാണോ എന്തോ...വ്യായാമം ആരംഭിക്കാനാണ് എങ്കിൽ ഭിത്തിയും, കസേരയും യോഗ മാറ്റും ഒക്കെ പോരെ...നമ്മൾ മുടങ്ങാതെ ആത്മവിശ്വസത്തോടെ തുടരുന്നു എങ്കിൽ മാത്രം പോരെ കൂടുതൽ ഷോപ്പിംഗ്..?
അല്ലെങ്കിൽ രണ്ടാമത്തെ ദിവസം മുതൽ അവരും ചുമ്മാ ഇരുപ്പ് തുടങ്ങും.. ഒരുപക്ഷേ ഒറ്റയ്ക്ക്... അല്ലെങ്കിൽ നമുക്കൊപ്പം.
- മൂന്നാമത്തേത് കേബിൾ, സാറ്റലിറ്റ് ടിവി ഫുൾ പാക്കേജുകൾ ആണ്.
നമ്മൾ ടിവി കാണുന്ന സമയമൊക്കെ കുറഞ്ഞു. ഒരുപക്ഷേ കുട്ടികളും വയസ്സായ മാതാപിതാക്കളും മാത്രമായിരിക്കും കൂടുതൽ സമയം ടിവിക്ക് മുന്നിലേക്ക് വരുക. നമുക്കാണെങ്കിൽ ആമസോൺ, netflix, hotstar, sony live, youtube red മുതലായ ഓൺലൈൻ സ്ട്രീമിങ്ങുകളും ഉണ്ട്.
എങ്കിൽ എന്തിനാണ് ചാനെൽ ഫുൾ പാക്കേജ്..?
ഇപ്പോഴാകട്ടെ, നമ്മുടെ ആവശ്യത്തിന് അനുസരിച്ചു ചാനലുകൾ തിരഞ്ഞെടുക്കുവാനുള്ള അവസരവുമുണ്ട്.
ഇനി മറ്റേതെങ്കിലും ചാനെൽ വേണമെന്നുണ്ടെങ്കിൽ ഒരു മെസ്സേജിലൂടെയോ ഫോൺ വിളിയിലൂടെയോ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം എന്നിരിക്കെ വർഷം മുഴുവൻ എല്ലാ ചാനലുകൾക്കും പണം കൊടുക്കുന്നത് മണ്ടത്തരമല്ലേ..?
- പുതിയ വീടോ.. ഓഫിസോ തുടങ്ങുമ്പോൾ നമ്മൾ ചുമ്മാ പണം കളയുന്ന ഒരു ഏരിയ ആണ് "perfect matching"
അത് ഫർണിച്ചർ ആകാം, കർട്ടൻ ആകാം,വൻ വിലയുള്ള അലങ്കാര ചെടികൾ ആകാം.. ഗ്ലാസുകൾ, പാത്രങ്ങൾ ആകാം....
യഥാർത്ഥത്തിൽ ഈ പാറ്റേൺ, തീം, കളർ ഒക്കെ എത്ര ദിവസം ഉണ്ടാകും..?
എങ്കിൽ പിന്നെ എന്തിന് മുടക്കണം ഇത്രയും പണം..?
- ഈ ലിസ്റ്റിലെ അവസാന മത്സരാർഥി ഫോണും ലാപ്ടോപ്പും ആണ്.
കമ്പനികളുടെ വലിയ ഓഫർ... ഓരോ വർഷവും ഓരോ ഗാഡ്‌ജറ്റും...പണം പോകുന്ന ഏറ്റവും വലിയ വഴികളിൽ ഒന്നാണിത്.
ഫോണിന്റെ ഉപയോഗത്തിലേക്ക് വരുക. നിങ്ങൾ സാധാരണ ഒരു യൂസർ ആണെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് വേണ്ടത് മികച്ച ബാറ്ററി ബാക്കപ്പ് ഉള്ള, മോശമല്ലാത്ത സ്റ്റോറേജ് സ്പേസ് ഉള്ള ഫോൺ ആയിരിക്കും.
നിങ്ങൾ ഒരു ഗെയിമർ ആണെങ്കിൽ ഉയർന്ന സ്റ്റോറേജ്, ബാറ്ററി ബാക്കപ്പ്, പെർഫോമൻസ്,പിക്ചർ ക്വാളിറ്റി, refreshing rate എന്നിവ പ്രധാനമാണ്.
അതേ സമയം ഫോട്ടോഗ്രഫി ഇഷ്ട്ടപ്പെടുന്ന ആളാണെങ്കിൽ നിങ്ങളുടെ ആവശ്യം ഉയർന്ന മെഗാ പിക്സൽ ക്യാമെറകൾ ഉള്ള ഫോണുകൾ ആയിരിക്കും.
ഈ ആവശ്യങ്ങളൊക്കെ നിലവിലെ ഗാഡ്‌ജറ്റ്റിൽ നിങ്ങൾക്ക് അഡ്ജസ്റ് ചെയ്യുവാൻ കഴിയുന്നുണ്ട് എങ്കിൽ നിങ്ങൾ ഒരിക്കലും പുതിയതിലേക്ക് പോകരുത്.
ഒരുപക്ഷെ ചെറിയ അപ്ഡേറ്റ് ന് നൽകേണ്ടി വരുന്നത് ആയിരങ്ങളാകാം.
കമ്പനികളും വ്ലോഗർമാരും പറയുന്നതിനെ അവഗണിക്കുക.കാരണം വ്ലോഗർമാരിൽ പലരും കമ്പനികളിൽ നിന്നും പ്രതിഫലം വാങ്ങിയാണ് ചെയ്യുന്നത്.
ചുരുക്കത്തിൽ ഒരു പുതിയ സാധനം വാങ്ങുമ്പോൾ അതിന്റെ ഉപയോഗം 'ഒറ്റ ഒന്നായി' ചുരുങ്ങുകയാണെങ്കിൽ അത് വാങ്ങുന്നതിൽ ഒരു ആലോചന നല്ലതാണ്.
അതിപ്പോൾ വാതം പോകുന്ന ചെരുപ്പുകൾ ആണെങ്കിലും, പ്രത്യേക സാഹചര്യങ്ങളിലേക്ക് മാത്രം എടുക്കുന്ന വസ്ത്രങ്ങൾ ആണെങ്കിലും രണ്ടാമത് ഒന്നുകൂടെ ആലോചിച്ചാൽ കുറച്ചധികം പണം നമ്മുടെ പോക്കെറ്റിൽ കിടക്കും....