മുന്നാറിലെ മനോഹരമായ അണക്കെട്ട്കളിൽ ഒന്നാണ്
ആനയിറങ്കൽ ഡാം. പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗംമാണ് ഈ ഡാം.മുന്നാറിൽ നിന്നും ഏകദേശം 22km അകലെയാണ് ഇവിടം സ്ഥിതിചെയുന്നത്.ഇവിടേക്കുള്ള യാത്രയിൽ ഏലം, തേയില തൊട്ടങ്ങളുടെ കാഴ്ചകൾ വളരെ മനോഹരമാണ്.ഇവിടുതെ പ്രധാന ആകർഷണം ജലസംഭരണിയും അതിൻറെ മനോഹരമായ ചുറ്റുപാടുകളുമാണ്..കേരള ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗംമായ പാർക്കും, ബോട്ടിങ്ങും. മനോഹരമായ തേയില തൊട്ടങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
കാട്ടാനകൾ പതിവായി കുട്ടത്തോടെ വെള്ളം കുടിക്കാൻ എത്തിയിരുന്നു അങ്ങനെയാണ് ഈ സ്ഥലത്തിന് ആനയിറങ്കൽ എന്ന പേര് ലഭിച്ചത്. മുന്നാർ പട്ടണത്തിൽ നിന്ന് 22 കിലോമീറ്ററും ചിന്നകനാലിൽ നിന്ന് 7 കിലോമീറ്ററും സഞ്ചരിച്ച് ആനയിറങ്കൽ ഡാമിൽ എത്തിച്ചേരാം.
ഡാം സന്ദർശിക്കാൻ അനുയോജ്യമായ സമയം:
മൺസൂൺ മഴയ്ക്ക് ശേഷമാണ് ഡാം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. സെപ്റ്റംബർ മുതൽ ജനുവരി അവസാനം വരെയാണ് ഇവിടം സന്ദർശിക്കാനുള്ള അനുയോജ്യമായ സമയം.