അണ്ണാക്ക് അടിച്ചുപോയ കവികളേ, സാംസ്‌കാരിക നായകരേ.. അടിയനിതാ ഒരു കവിതയെഴുതുന്നു..
കറുപ്പ്...
കറുപ്പ് പ്രശ്നമാണ് പോലും..
നെഞ്ചുകൾ പലതുണ്ടെങ്കിലും കറുപ്പ് കണ്ടാൽ മിടിപ്പ് നിൽക്കും..
കറുപ്പ്..
കറുപ്പ് പ്രശ്നമാണ് പോലും..
കറുത്തതെന്തും കണ്ടാൽ വറുത്തെടുക്കും..
ഉടുതുണിയെങ്കിൽ പിടിച്ചു അകത്തിടും.
കറുപ്പ്..
കറുപ്പ് പ്രശ്നമാണ് പോലും..
നേതാവിനായി വഴികൾ അടക്കുന്നു, പ്രജകളെ പിടിച്ച് അടച്ചിടുന്നു..
എല്ലാത്തിനുമൊടുവിൽ ഊരിപ്പിടിച്ച വാളിന്റെ കഥ പറയുന്നു..
കറുപ്പ്..
കറുപ്പ് പ്രശ്നമാണ് പോലും..
അയാളുടെ യോഗ്യത അയാളുടെ യോഗ്യതയത്രെ..
ഈ കൈകൾ ശുദ്ധമാകുന്നത് ഈ കൈകൾ ശുദ്ധമായത് കൊണ്ടത്രേ..
ഇനിയതെന്തുമാകട്ടെ...!
കറുപ്പ്..
കറുപ്പ് പ്രശ്‌നമാണത്രെ..
ഇന്നിവിടെയുള്ളവർ നാളെ കാണാതെ പോകാം.. ഇടി കിട്ടാം, വെടി കിട്ടാം...
ചുമ്മാ പോകുന്നവന് പിന്നാലെ സ്റ്റേറ്റുമുണ്ടാകും..കാരണം കറുപ്പ്
ഇപ്പോഴും വലത്തേക്ക് നോക്കി ഫാസിസ വിരുദ്ധ കവിതയെഴുതുന്ന കവികളേ,സാംസ്‌കാരിക നായകരേ..
ഇടത്ത് കണ്ണുമായ് നേതാവിന്റെ വഴിക്ക് പോകാതിരിക്കുക...
ആ കണ്ണിൽ കറുപ്പാണ്..
ഈ ഫാസിസത്തെ കാണാതെ പോകുന്ന കറുപ്പ്...
കറുപ്പ്....
കറുപ്പൊരു പ്രശ്നമാണ്....
എന്ന് മറ്റൊരു പുതിയ സീസണൽ കവി +സാംസ്‌കാരിക നായകൻ (യോഗ്യത... യോഗ്യത ഉണ്ട് എന്നത് തന്നെ യോഗ്യത)
ഒപ്പ്..
#ldf #udf #black #Keralapolitics #pinarayivijayan #Malayalam