ശ്രീലങ്കയിൽ ജനങ്ങൾ തെരുവിലാണ്.രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി.വിദേശനാണ്യം ഇല്ലാത്തതിനാൽ ആവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാകാതെ കനത്ത ക്ഷാമവും വിലക്കയറ്റവും ആണ് ലങ്ക ഇപ്പോൾ നേരിടുന്നത്.
പ്രധാന വരുമാന സ്രോതസ്സായ ടൂറിസം,കോവിഡിനെ തുടർന്ന് തകരുകയും,ഇന്ധന ഇറക്കുമതി ചെലവ് കൂടുകയും ചെയ്തതാണ് വളരെ പെട്ടെന്ന് വിദേശനാണയ ശേഖരം കുറയുവാൻ ഇടയാക്കിയത്.
സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെ മാർച്ച് 7 നു ശ്രീലങ്കൻ രൂപയുടെ മൂല്യം 15 % കുറച്ചു.തുടർന്ന് ആവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു.
പെട്രോളിനും ഡീസലിനും 50% വില വർധിച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി.പെട്രോളിന്റെ വില ലീറ്ററിന് 280 ശ്രീലങ്കൻ രൂപയും മുകളിലാണ്.ഡീസലിന് 175 രൂപയ്ക്കും മുകളിൽ. ഇന്ത്യൻ രൂപയുമായി തട്ടിച്ച് നോക്കിയാൽ അപ്പോഴും ഇന്ത്യയിലെ ഇന്ധന വില തന്നെയാണ് കൂടുതൽ.
അരിയുടെ വില ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ 128 രൂപ, പാല്‍ 78; ഏഴര മണിക്കൂര്‍ പവര്‍ക്കട്ട്.ജനം തെരുവിലിറങ്ങി..
2009-ൽ അവസാനിച്ച 30 വർഷത്തെ വംശീയ കലഹത്തിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം പ്രധാന വരുമാന സ്രോതസ്സായ ടൂറിസം മേഖലയിലേക്ക് കൂടുതൽ വികസനം അവർ ഉറപ്പു വരുത്തിയിരുന്നു.
മാത്രവുമല്ല ലോകരാജ്യങ്ങളിലേക്കുള്ള കടം അടച്ചു തീർക്കുവാനും ശ്രമിച്ചിരുന്നു.കോവിട് വരുന്നത് വരെ.
ഇന്ധനം ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്ക് രാജ്യത്തിന് വിദേശനാണയം ആവശ്യമാണ്. വർഷങ്ങളായി ശ്രീലങ്കയിൽ കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതിയായിരുന്നതിനാൽ വിദേശനാണയ ശേഖരത്തിൽ കുറവു വന്നുകൊണ്ടിരുന്നു.
കോവിഡ് പ്രതിസന്ധിയിൽ കയറ്റുമതി കുത്തനെ കുറയുകയും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെ വിദേശനാണയ ശേഖരം തീർന്ന് രാജ്യം പ്രതിസന്ധിയിലായി. 2020 മാർച്ചിൽ ആരംഭിച്ച 2021 നവംബറോടെയാണു രൂക്ഷമായത്.
റഷ്യയുടെ യുക്രൈൻ അധിനിവേശം അടുത്ത അടിയായി...
ഈ വർഷത്തെ സന്ദർശകരിൽ ഏകദേശം 30% റഷ്യ, ഉക്രെയ്ൻ, പോളണ്ട്, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു, യുദ്ധം ഇന്ധന വില വര്ധനവിനുമപ്പുറം ഈ വരവിനെ ഇല്ലാതാക്കുമെന്ന് ശ്രീലങ്ക ഭയപ്പെടുന്നു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും മോശം സാഹചര്യം ശ്രീലങ്ക ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ അടക്കമുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകളെ വലിയ അപകടത്തിലാക്കുകയാണ്.ഇന്ധനവും കയറ്റുമതിയും ഇറക്കുമതിയും ടൂറിസവും ഒക്കെയില്ലാതെ എങ്ങനെ നിലനിൽക്കാനാണ്..
ശ്രീലങ്കയുടെ ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കത്തിന് പിന്നിൽ റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനും കാര്യമായ പങ്കുണ്ടെന്നു മനസ്സിലായില്ലേ...