NFC: The Future of Contactless Technology എൻ‌എഫ്‌സി: എങ്ങനെ പ്രവർത്തിക്കുന്നു?

NFC explained: Learn about Near Field Communication technology, how it works, and its applications in smartphones, payments, and smart cards. Discover

നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ( NFC) എന്താണ്? What is Near Field Communication (NFC)?

നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) എന്നത് നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, വെയറബിൾസ്, പേയ്‌മെന്റ് കാർഡുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയെ കൂടുതൽ സ്‌മാർട്ടാക്കുന്ന ഒരു ഹ്രസ്വ-ദൂര വയർലെസ് സാങ്കേതികവിദ്യയാണ്.


നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ ഉപയോ​ഗിച്ച് അടുത്തുള്ള രണ്ട് ഉപകരണങ്ങളെ തമ്മിൽ കണക്റ്റ് ചെയ്യുകയാണ്. ബില്ലുകൾ അടയ്ക്കുക, ബിസിനസ് കാർഡുകൾ കൈമാറ്റം ചെയ്യുക, കൂപ്പണുകൾ ഡൗൺലോഡ് ചെയ്യുക, ഗവേഷണ പ്രബന്ധം പങ്കിടുക എന്നിങ്ങനെ നിത്യ ജീവിതത്തിൽ നമുക്കാവശ്യമുള്ള കാര്യങ്ങളൊക്കെയും ഒരു ‌ക്ലിക്കിലൂടെ കൈമാറാൻ കഴിയുന്നു.



സമീപത്തുള്ള രണ്ട് ഉപകരണങ്ങൾ വഴി ആശയവിനിമയം സാധ്യമാകുന്നത് വൈദ്യുതകാന്തിക റേഡിയോ ഫീൽഡുകളിലൂടെയാണ്. ഈയൊരു ഡാറ്റ കൈമാറ്റം നടക്കാൻ രണ്ട് ഉപകരണങ്ങളിലും എൻഎഫ് സി ചിപ്പുകൾ ഉണ്ടാവണം. വളരെ കുറഞ്ഞ ദൂരത്തിനുള്ളിൽ ഇടപാടുകൾ പെട്ടെന്നു നടത്താൻ നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സഹായിക്കുന്നു. വൈഫൈയെ അപേക്ഷിച്ച് വേ​ഗത്തിലാണ് ഇവിടെ ഡാറ്റ കൈമാറ്റം സാധ്യമാക്കുന്നത്.

ഉപഭോക്താക്കൾക്ക് അവരുടെ സെൽ ഫോണുകൾ ഉപയോഗിച്ച് പരസ്പരം ഇ‌ടപാടുകൾ നടത്താം എന്നതിനുള്ള ഉദാഹരണമാണ്, ​ഗൂ​ഗിൾ വാലറ്റ് , ആപ്പിൾ പേ പോലുള്ള പേയ്‌മെന്റ് സേവനങ്ങൾ .

നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിക്ക് ഇന്ന് വൈവിധ്യമാർന്ന ഉപയോഗങ്ങൾ വേറെയുമുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കോൺടാക്റ്റ്‌ലെസ് കാർഡുകളിലും അസംഖ്യം ആപ്ലിക്കേഷനുകളിലും എൻ എഫ് സി സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.


നെറ്റ്‌വർക്കുകളും കെട്ടിടങ്ങളും സുരക്ഷിതമാക്കുന്നത് മുതൽ വ്യാപാരം നിരീക്ഷിക്കൽ, മോഷണം തടയൽ, ലൈബ്രറി ബുക്കുകളിൽ ടാബുകളാക്കി സൂക്ഷിക്കാൻ, ഓട്ടോമാറ്റിക്ക് ടോൾ ബൂത്തുകൾ പ്രവർത്തിപ്പിക്കുക എന്നിങ്ങനെ ഒരുപാട് മേഖലകളിൽ ഇന്ന് ഈ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്നുണ്ട്.

സ്‌മാർട്ട്‌ഫോണുകളിലൂടെ നിയന്ത്രിക്കുന്ന സ്പീക്കറുകൾ, വീട്ടുപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിലൊക്കെ നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ടെക്നോള‍ജി ആണ് ഉപയോ​ഗപ്പെടുത്തുന്നത്. ഒരു സ്പർശനത്തിലൂടെ വീടുകളിലുടനീളം വൈഫൈ, ബ്ലൂടൂത്ത് ഉപകരണങ്ങൾ സജ്ജീകരിക്കാനും എൻഎഫ്‌സിക്ക് കഴിയും. ആരോഗ്യം, എയർലൈൻ എന്നീ മേഖലകളിലെല്ലാം സജീവമാണ് ഇന്ന് ഈ ‌ടെക്നോളജി.

NFC explained: Learn about Near Field Communication technology, how it works, and its applications in smartphones, payments, and smart cards. Discover the benefits and security features of NFC and how it's shaping the future of contactless transactions.

Keywords: NFC, Near Field Communication, contactless payments, mobile payments, smartphone technology, RFID, smart cards, NFC technology, NFC chip.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.