ക്രെഡിറ്റ് സ്കോർ കൂട്ടാനുള്ള 8 എളുപ്പവഴികൾ | Boost your credit score in just 8 easy steps!

Boost your credit score in just 8 easy steps! Discover simple yet effective tips to improve your financial health and unlock better loan rates. Learn

ക്രെഡിറ്റ് സ്കോർ കൂട്ടാനുള്ള 8 എളുപ്പവഴികൾ


അടിയന്തിര ഘട്ടങ്ങളിലാണ് വായ്‌പ്പാ എടുക്കാൻ നമ്മൾ ഇറങ്ങി തിരിക്കുക.
അതിനായി ബാങ്കിൽ ചെല്ലുമ്പോൾ ആയിരിക്കും "ക്രെഡിറ്റ് സ്കോർ" നല്ല കിടിലൻ വില്ലനായി മുന്നിൽ അവതരിക്കുക.

കോവിട് മൂലം എല്ലാം അടച്ചു പൂട്ടി , ഭക്ഷണവും കഴിച്ച് വീട്ടിൽ ഇരുന്ന പലരും ഞെട്ടിയത് ബാങ്കിൽ ലോൺ എടുക്കാനും പുതുക്കാനും ചെന്നപ്പോൾ ആണ്.പലരുടെയും ക്രെഡിറ്റ് സ്കോർ താഴെ പോയിരിക്കുന്നു.കയ്യിൽ പണം ഇല്ലാതായതോടെ തിരിച്ചടവ് മുടങ്ങിയതാണ് കാരണം...

ഒരുപക്ഷെ ആ കാലഘട്ടത്തിൽ കടം കൃത്യമായി തിരിച്ചടയ്ക്കാൻ സാധിച്ചിട്ടുള്ളത് സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും.

അപ്പോൾ എങ്ങനെ ക്രെഡിറ്റ് സ്കോറിനെ മെരുക്കാം ...

How to improve credit score



ഒന്നാമതായി കട ബാധ്യതകൾ അവഗണിക്കാതിരിക്കുക.അവ തിരിച്ചടക്കുവാനുള്ളത് തന്നെയാണെന്ന ധാരണയും അതിനുള്ള ശ്രമങ്ങളും ഉണ്ടാകണം.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് എങ്കിൽ കുടിശ്ശിക പെട്ടെന്ന് തന്നെ തിരിച്ചടയ്ക്കുക.ക്രെഡിറ്റ് കാർഡ് പരമാവധി ഉപയോഗിക്കാതിരിക്കുക.ഉപയോഗിച്ചാൽ നിശ്ചിത കാലയളവിനുള്ളിൽ അത് തിരിച്ചടയ്ക്കുക.

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ പരമാവധി ഉപയോഗിക്കാതിരിക്കുക.പരമാവധി ഇടങ്ങളിൽ പണമായി നൽകുവാൻ കഴിയുമെങ്കിൽ അങ്ങനെ തന്നെ പേയ്‌മെന്റ് ചെയ്യുക.ഷോപ്പിംഗ് നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കുക.ധൂർത്ത് ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം.

വായ്‌പ്പാ കിട്ടുന്നിടത്ത് നിന്നെല്ലാം എടുക്കരുത് എന്നതാണ് അടുത്തത്.എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് വേണ്ടിയാകണം കടം എടുക്കുന്നത്.കിട്ടുന്നിടത്തു നിന്നെല്ലാം കടം വാങ്ങിയാൽ വലിയ കട ബധ്യത സൃഷ്ടിക്കപ്പെടും.അത് ക്രെഡിറ്റ് സ്കോറിനെ കാര്യമായി തന്നെ ബാധിക്കും..

തിരിച്ചടവിനുള്ള വഴി മുന്നിൽ കണ്ടു കൊണ്ടുവേണം ക്രെഡിറ്റ് സ്വീകരിക്കാൻ.എല്ലായിടത്തും ലോണിന് അപേക്ഷ കൊടുക്കാതിരിക്കുക.പല ഇടങ്ങളിൽ അപേക്ഷ കൊടുത്തത് അവരെല്ലാം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കും.പിന്നീട് ക്രെഡിറ്റ് സ്കോർ എടുക്കുന്നവർക്ക് മറ്റൊരാൾ നിങ്ങൾക്ക് തന്ന സ്കോർ കാണുവാൻ ആകും.അത് നിങ്ങളുടെ ഇപ്പോഴത്തെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിച്ചേക്കാം..

മറ്റാരുടെയെങ്കിലും വായ്പ്പകൾക്ക് ജാമ്യം നിന്നിട്ടുണ്ട് എങ്കിൽ അവരോടും കൃത്യമായി വായ്‌പകൾ അടച്ചോളാൻ പറയുക.അല്ലെങ്കിൽ അതും നമ്മളെ ബാധിക്കും.

എടുത്ത വായ്പ്പകളുടെ തിരിച്ചടവാണ് ക്രെഡിറ്റ് സ്കോർ കുറയാതിരിക്കാനുള്ള ഏറ്റവും എളുപ്പ വഴി.
സമയത്ത് വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്, നിബന്ധനകൾക്ക് വിധേയമായി, വായ്പ പുനഃക്രമീകരണം ചെയ്യാൻ ബാങ്കുകൾ തയ്യാറാണ്.

ബാക്കി അടക്കാനുള്ള കാര്യത്തിൽ 90 ദിവസത്തിൽ അധികമായി, പ്രവർത്തനങ്ങൾ നടക്കുന്നില്ലെങ്കിൽ വായ്പ, നിഷ്‌ക്രിയ ആസ്തി ആയി പോയേക്കാം. നിഷ്‌ക്രിയ ആസ്തിയുടെ ബാധ്യത കുറെ കാലം നമ്മുടെ ക്രെഡിറ്റ് സ്കോറിന്റെ കൂടെയുണ്ടാകും.

വർഷത്തിലൊരിക്കൽ എങ്കിലും ക്രെഡിറ്റ് സ്കോർ ഒന്ന് നോക്കുക.നമുക്ക് പറ്റിയ വീഴ്ചകൾ മനസ്സിലാക്കനും പ്ലാൻ തയാറാക്കുവാനും നമുക്ക് അത് സഹായകരമാകും.

നമ്മുടെ ഫോൺ നമ്പർ ,ഇമെയിൽ മുതലായവ മാറുന്നുണ്ടെങ്കിൽ ബാങ്കിനെ അറിയിക്കുക.അത് വഴി കൃത്യമായ അറിയിപ്പുകൾ നമുക്ക് തന്നെ ലഭിക്കാൻ സഹായകരമാകും.പഴയ നമ്പറുകൾ വെച്ചുള്ള ബാങ്കിങ് തട്ടിപ്പുകൾ പോലും ഇക്കാലത്തുണ്ട്.
ഇനി അഥവാ നമ്മളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പക്ഷെ നമ്മുടെ കടത്തെ ,പ്രശനക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താം...അതും നമ്മുടെ ക്രെഡിറ്റ് സ്കോറിനെ കാര്യമായി തന്നെ ബാധിക്കും...

ശ്രദ്ധിച്ചാൽ ക്രെഡിറ്റ് സ്കോർ അത്ര വില്ലൻ ഒന്നും അല്ല എന്ന് മനസ്സിലായില്ലേ.....

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള വഴികൾ

  1. സമയബന്ധിതമായ പേയ്മെന്റുകൾ: ഏറ്റവും പ്രധാനപ്പെട്ട ഘടകം സമയബന്ധിതമായ പേയ്മെന്റുകളാണ്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ, വായ്പ തുടങ്ങിയവയുടെ പേയ്മെന്റുകൾ നിശ്ചിത തീയതിക്കു മുമ്പ് നടത്തണം. താമസം വരുമ്പോൾ ക്രെഡിറ്റ് സ്കോർ ഗണ്യമായി കുറയുന്നു.

  2. കടം തുക കുറയ്ക്കുക: ഉയർന്ന കടബാധ്യത ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. കഴിയുന്നത്ര വേഗത്തിൽ കടം തീർക്കാൻ ശ്രമിക്കുക. ചെറിയ തുകകളിൽ തുടങ്ങി ക്രമേണ കടം കുറയ്ക്കുന്നത് നല്ലതാണ്.

  3. ക്രെഡിറ്റ് ഉപയോഗ നിരക്ക് കുറയ്ക്കുക: ക്രെഡിറ്റ് ലിമിറ്റിന്റെ ഒരു വലിയ ശതമാനം ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. കഴിയുന്നത്ര കുറഞ്ഞ തുക ഉപയോഗിക്കാൻ ശ്രമിക്കുക.

  4. ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക: ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. തെറ്റുകൾ കണ്ടെത്തിയാൽ അത് തിരുത്താൻ നടപടികൾ സ്വീകരിക്കുക.

  5. പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് പരിമിതപ്പെടുത്തുക: പുതിയ ക്രെഡിറ്റ് അക്കൗണ്ടുകൾ തുറക്കുന്നത് ക്രെഡിറ്റ് സ്കോറിനെ താൽക്കാലികമായി ബാധിക്കാം. അത്യാവശ്യമല്ലാത്ത പക്ഷം പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് ഒഴിവാക്കുക.

  6. ക്രെഡിറ്റ് ബിൽഡിംഗ് കാർഡുകൾ ഉപയോഗിക്കുക: ക്രെഡിറ്റ് ബിൽഡിംഗ് കാർഡുകൾ പുതിയ ക്രെഡിറ്റ് ചരിത്രം നിർമ്മിക്കാൻ സഹായിക്കുന്നു. എന്നാൽ ഇവയുടെ ഉപയോഗം സൂക്ഷ്മമായിരിക്കണം.

  7. സമയബന്ധിതമായ പേയ്മെന്റ് ഓപ്ഷനുകൾ ഉപയോഗിക്കുക: ഓട്ടോ പേയ്മെന്റ്, സ്റ്റാൻഡ് ഇൻസ്ട്രക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് പേയ്മെന്റുകൾ താമസിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

  8. ധനകാര്യ ഉപദേശം തേടുക: ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള വ്യക്തിഗത ഉപദേശത്തിന് ഒരു ധനകാര്യ ഉപദേശകന്റെ സഹായം തേടാം.

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തൽ ഒരു ദീർഘകാല പ്രക്രിയയാണ്. ക്ഷമയോടെയും നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിക്കുന്നത് മികച്ച ഫലങ്ങൾ നേടാൻ സഹായിക്കും.


improve credit score, credit score tips, build credit, credit repair, financial advice, credit management, debt management, credit utilization.





Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.