ഫോൺ 'ഹാങ്ങ്' ആണോ
എങ്കിൽ 'ഹാക്കിങ്' ആയിരിക്കും.
നിങ്ങളുടെ മൊബൈലിൽ ഒരു ചാരൻ ഒളിഞ്ഞിരിപ്പുണ്ടോ ?
ഇന്ന് ലോകത്ത് ഏതാണ്ട് 90 ശതമാനം ആളുകളും ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണ്. ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ 90 ശതമാനം ആളുകളും അവരുടെ വിലപ്പെട്ട പല വിവരങ്ങളും, പല രീതിയിലായി ആൻഡ്രോയിഡ് ഫോണുകളിൽ സേവ് ചെയ്തിട്ടുണ്ട്. തികച്ചും സ്വകാര്യമായ ചിത്രങ്ങളിലും വീഡിയോ കളിലും തുടങ്ങി സോഷ്യൽ മീഡിയ സൈറ്റുകളുടെയും ഇന്റർനെറ്റ് ബാങ്കിങ് ന്റെയും പാസ്സ്‌വേർഡുകൾ വരെ നീളുന്നവയാണ് ഈ വിവരങ്ങൾ. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾക്കുള്ള സാമ്പത്തിക ശേഷിയേക്കാളും വിലപ്പെട്ടതാണ് അയാളുടെ വ്യകതിപരമായ വിവരങ്ങൾ, കാരണം ഈ പാസ്സ്‌വേർഡ് ഉകളും വിവരങ്ങളും തന്നെയാകാം ഈ പറഞ്ഞ സാമ്പത്തിക ശേഷിയുടെ അടിത്തറ. അത് കൊണ്ട് തന്നെയാണ് ഹാക്കർസ് ഇങ്ങനെയുള്ള വിവരങ്ങൾ ചോർത്തിയെടുക്കാൻ ശ്രെമിക്കുന്നതും. പൂർണ്ണമായും ഇക്കൂട്ടരിൽ നിന്നും രക്ഷപ്പെടുക പ്രയാസമാണെങ്കിലും കുറെയൊക്കെ സൂക്ഷിച്ചു സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് വഴി ഒരു പരിധി വരെ നമുക്കിടിജിനെ തടയാം.
ഇനി പറയാൻ പോകുന്ന ചില കുഴപ്പങ്ങൾ നിങ്ങളുടെ ഫോൺ ൽ കാണിക്കുന്നുണ്ട് എങ്കിൽ, നിങ്ങളുടെ ടാറ്റ മറ്റൊരാൾ ചോർത്തുന്നുണ്ടോ എന്ന നിങ്ങൾക്ക് സംശയിക്കാം.
1 . സാധാരണയിലധികമായി ഫോൺ ചൂടാകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടോ ? നിങ്ങൾ ഉപയോഗിക്കാതെ ഇരിക്കുമ്പോഴും നിങ്ങളുടെ ഫോൺ
നന്നായി ചൂടാകുന്നുണ്ട് എങ്കിൽ കരുതുക ബാക്ഗ്രൗണ്ട് ൽ എന്തൊക്കെയോ അപ്ലിക്കേഷൻ റൺ ചെയ്യുന്നത് കൊണ്ടാകാം അങ്ങനെ
സംഭവിക്കുന്നത്. ക്യാമറ ഒരുപാട് സമയം ഓപ്പൺ ആയിരിക്കുന്നത് വഴിയും ഓവർ ചാർജിങ് മൂലവും ചില ഫോണുകൾ ഹീറ്റ് ആകാറുണ്ട് അത്
കൊണ്ട് ഹീറ്റിങ് ഉണ്ടാകുന്നത് ഹാക്കിന്റെ മാത്രം സൂചന ആണെന്ന് പറയാനും കഴിയില്ല.
2 . നമ്മൾ ഉപയോഗിക്കാതിരുന്നിട്ടും ഫോണിന്റെ ചാർജ് പെട്ടെന്നൊരു ദിവസം മുതൽ സാധാരണയെക്കാൾ വേഗത്തിൽ തീരുന്നതും ഫോണിൽ മറ്റ് ആപ്ലിക്കേഷനുകളോ പ്രോഗ്രാമുകളോ പ്രവർത്തിക്കുന്നു എന്നുള്ളതിന്റെ തെളിവാണ്.
3 . നിങ്ങളുടെ ഫോൺ ലെ ഡാറ്റ നമ്മളുപയോഗിക്കാതെ തീരുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കണം കാരണം ഏതെങ്കിലും സ്പാം ഫോണിൽ വന്നത്
കൊണ്ടാകാം. (സ്പാം എന്ന പറഞ്ഞാൽ ഇന്റർനെറ്റ് ലും മൊബൈൽ ലുമൊക്കെ നമ്മൾ റിസീവ് ചെയ്യുന്ന ആവശ്യമില്ലാത്ത മെസ്സേജ്
കളെയാണ് സ്പാം എന്ന് വിളിക്കുന്നത്.) ഒരുപക്ഷെ ഇതിലും വൈറസ് ഒളിപ്പിച്ചു വെച്ചിരിക്കുന്ന വിരുതന്മാരുണ്ട്. അതായത് നമ്മൾ ആ ലിങ്ക്
ൽ ക്ലിക്ക് ചെയ്യുമ്പോ തൊട്ട് നമ്മൾ പോലുമറിയാതെ നമ്മളുടെ ഡാറ്റ അവർ കോപ്പി ചെയ്ത തുടങ്ങും അത് കൊണ്ട് ആവശ്യമുള്ള ലിങ്ക് കൾ
അല്ലാതെ മറ്റൊന്നിലും ക്ലിക്ക് ചെയ്യുകയോ വിവരങ്ങൾ രേഖപ്പെടുത്തുകയോ ചെയ്യരുത്.
4 . കുഴപ്പമൊന്നും ഇല്ലാതെ നിങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന നിങ്ങളുടെ ഫോൺ പെട്ടെന്ന് ഹാങ്ങ് ആകുന്നതും ചിലപ്പോൾ ഇത്തരത്തിലുള്ള
പ്രോഗ്രാമുകൾ ഉള്ളത് കൊണ്ടാകാം.
5 . കഴിവതും തേർഡ് പാർട്ടി അപ്പ്ലിക്കേഷനുകൾ ഒഴിവാക്കി കൊണ്ട്, തേർഡ് പാർട്ടി അപ്ലിക്കേഷൻ കൾ എന്ന് പറഞ്ഞാൽ പ്ലേയ് സ്റ്റോർ ൽ
അവൈലബിൾ അല്ലാത്ത ആപ്പ്ലിക്കേഷൻസ് അങ്ങനെയുള്ളവ പരമാവധി ഉപയോഗിക്കാതിരിക്കുക. ആൻഡ്രോയിഡ് ൽ മാത്രമല്ല ഇപ്പോൾ
പലരും ജയിൽ ബ്രേക്ക് പോലുള്ളവ ഉപയോഗിച്ച കൊണ്ട് ആപ്പിൾ സ്റ്റോർ ൽ നിന്നും കിട്ടാത്തത് ഡൌൺലോഡ് ചെയ്യുന്നുണ്ട്. ഇതും ആപ്പിൾ
ഫോൺ ന്റെ സുരക്ഷാ വീഴ്ചക്ക് ഒരു കാരണമായേക്കാം.
അയ്യോ....ഇതിൽ പലതും എന്റെ ഫോണിലുണ്ട്...ഞാൻ എന്ത് ചെയ്യും...അങ്ങനാണോ ചിന്തിക്കുന്നത്...!
നമ്മുടെ ഫോൺ ൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള എല്ലാ ആപ്പ് കളും ഇടയ്ക്കിടയ്ക്ക് നോക്കുക പരിചയമില്ലാത്തതും ഉപയോഗിക്കാത്തതുമായ ഏതെങ്കിലും ആപ്പ് ഉണ്ടെങ്കിൽ അൺ ഇൻസ്റ്റാൾ ചെയ്യുക.
ഗൂഗിൾ പേ, ഫോൺ പേ പോലെയുള്ള പേയ്മെന്റ് ആപ്പ് കളുടെയും മറ്റ് പ്രധാനപ്പെട്ട ആപ്പ്ളിക്കേഷനുകളുടെയും പാസ്സ്‌വേർഡ് കൾ കഴിവതും ഫോൺ ൽ സേവ് ചെയ്യാതെ ഓർത്തിരിക്കുക.
നമ്മുടെ സാമീപ്യത്തിലല്ലാതെ നമ്മുടെ ഫോൺ ഉപയോഗിക്കാനോ ഫയൽ ഷെയർ ചെയ്യാനോ മറ്റൊരാളെ അനുവദിക്കാതിരിക്കുക.
സംശയം തോന്നുന്ന അപ്പ്ലിക്കേഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്യുന്നതിനെ മുൻപ് ഫോൺ സേഫ് മോഡിലാണെന്ന് ഉറപ്പു വരുത്തുന്നതും നല്ലതാണ്. ഇത് പല ഫോണുകളിലും പല രീതിയിലാണ് ചെയ്യുക.
പല നല്ല ആൻറിവൈറസ് സോഫ്റ്റവെയർ കളും ഫ്രീ ആയി തന്നെ ഗൂഗിൾ പ്ലേയ് സ്റ്റോർ ൽ ലഭിക്കുന്നുണ്ട് അവയിൽ ഏതെങ്കിലും കൊണ്ട് ഫോൺ സ്കാൻ ചെയ്യുന്നതും വൈറസ് നെ ഒഴിവാക്കാൻ സഹായിക്കും.
ജനന സമയം മുതൽ ഇപ്പൊ എന്ത് ചെയ്യുന്നു എന്നുള്ള കാര്യങ്ങൾ വരെയും പോസ്റ്റുകളായും, സ്റ്റോറികളായും സ്റ്റാറ്റസ് കളായുമൊക്കെ അപ്‌ലോഡ് ചെയ്തു കൊടുക്കുമ്പോൾ നമ്മൾ ശ്രേധിക്കേണ്ട ഒരു കാര്യമുണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ സ്വകാര്യതയിലേക്ക് നമ്മൾ തുറന്നു കൊടുക്കുന്ന വാതിലുകളാണ്. അതുകൊണ്ടു തന്നെ , ഇന്റർനെറ്റ് ലും ആൻഡ്രോയിഡ് ഫോണുകളിലുമായി നമുക്ക് ചുറ്റും തുറന്നിരിക്കുന്ന കഴുകൻ കണ്ണുകൾക്ക് ഇരയാകാതിരിക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രദ്ധിക്കാം.
അതിനു ശ്രദ്ധിക്കുക,ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക എന്നതിനേക്കാൾ എളുപ്പവഴികൾ ഒന്നുമില്ല.കാരണം ഇന്റർനെറ്റും ഡാറ്റയും ഓരോ ദിവസവും മാറുന്നുണ്ട്.
How to Identify if Your Mobile Phone is Hacked
Hackers are becoming increasingly sophisticated, but there are still several signs that can indicate your phone might be compromised.
Unusual Phone Behavior
- Unexpected apps: If you find apps you didn't download, it's a red flag.
- Excessive data usage: Abnormally high data consumption can suggest background activity.
- Overheating: Constant overheating might indicate malicious processes running in the background.
- Battery drain: Rapid battery depletion can be a symptom of hacking.
- Slow performance: Unusually slow phone performance could be due to malicious software.
Suspicious Activity
- Strange text messages or emails: Messages containing links or attachments you didn't expect could be phishing attempts.
- Unauthorized purchases: Check your bank statements for unexpected charges.
- Social media anomalies: Unusual posts or friend requests could indicate a compromised account.
- Phone calls from unknown numbers: Frequent calls from unknown numbers might be related to hacking.
Security Alerts
- Security warnings: Pay attention to any security alerts or warnings from your phone's operating system.
- Password resets: If you're prompted to reset your passwords frequently, it might be a sign of hacking.
What to Do if You Suspect Your Phone is Hacked
- Disconnect from the internet: Immediately turn off Wi-Fi and mobile data.
- Change passwords: Update passwords for your email, social media, and online banking accounts.
- Scan for malware: Use a reputable antivirus app to scan your phone for malicious software.
- Factory reset (if necessary): As a last resort, you might need to factory reset your phone.
However, this will erase all data.
Remember: Prevention is always better than cure. Keep your phone's software updated, avoid downloading apps from untrusted sources, and be cautious about clicking links or opening attachments in suspicious messages.