2.അകത്തെ അഴകു മുഖത്തറിയാം
3.അകലത്തെ ബന്ധുവിനേക്കാൾ അരികത്തെ ശത്രു നല്ലത്
4.അകലെയുള്ള പത്തിനേക്കാൾ നന്ന്, അടുത്തുള്ള ഒന്ന്
5.അകിടു ചെത്തിയാൽ പാലു കിട്ടുമോ ?
6.അങ്കോം കാണാം താളി൦ ഒടിക്കാം.
7.അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
8.അച്ച നോക്കിയേ കൂച്ചു കെട്ടാവു
9.അച്ചാണിയില്ലാതെ തേർ മുച്ചാൺ ഓടുകയില്ല
10.അച്ചി കടിച്ചതേ കൊച്ചു കുടിക്കൂ
11.അച്ചി തുള്ളിയ കട കൂട്ടിയും തുള്ളും
12.അച്ചിക്കു കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചി പക്ഷം
13.കരയുന്ന കുഞ്ഞിനേ പാലുള്ളൂ
14 .അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
15.അജ്ഞത അനുഗ്രഹമാകുന്നിടത്തു ബുദ്ധിമാൻ മണ്ടനാകും
16.അഞ്ചഞ്ചുപലം ഒന്നഞ്ചുപലം
17.അഞ്ചൽ വിട്ടാൽ നെഞ്ചിൽ കയറും
18.അഞ്ചാമത്തെ പെണ്ണ് ആരവാരത്തോടെ
19.അഞ്ചാമത്തെ പെണ്ണ് കെഞ്ചിയാലും കിട്ടില്ല
20.അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക്
21.അഞ്ചിലേ പിഞ്ചിലേ കൊഞ്ചാതെ
22.കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
23.അഞ്ചോണം പിന്ചോണം
24.അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
25.കല്ലാടും മുറ്റത്ത് നെല്ലാടില്ല
26.അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്.
27.കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
28.അടക്കമില്ലാത്ത തത്ത അടുപ്പിൽ
29.അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
30.അടി തെറ്റിയാൽ ആനയും വീഴും
31.കൈ വിട്ട കല്ലും, വായ് വിട്ട വാക്കും
32.അടിക്കടി; വടി മിച്ചം
33.അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പറക്കും
34.അടിതെറ്റിയാൽ ആനയും വീഴും
35.അടീക്കെടക്കണ നാല് വറ്റിനും മേണ്ടി അഞ്ചെടങ്ങാഴി വെള്ളം കുടിച്ചു
36.അടുക്കള പിണക്കം അടക്കി വയ്ക്കണം
37.അടുക്കളപ്പെണ്ണിനു അഴകു വേണമോ?
38.അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
39.അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം
40.അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ അത് കിടക്കുമോ?
41.അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
42.അണ്ണാൻ കുഞ്ഞിനും തന്നാലായത്
43.അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ
44.അതിമോഹം ചക്രം ചവിട്ടിക്കും
45.അത്തം പത്തിനു പൊന്നോണം
46.ഗതികെട്ടാൽ പുലി പുല്ലും തിന്നും
47.അത്തം വെളുത്താൽ ഓണം കറുക്കും
48.അത്തത്തിൽ (ഞാറ്റുവേലയിൽ) അകലെ കൊണ്ടൂ വടിച്ചു നട്ടാൽ മതി
49.അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
50.അത്തമുഖത്ത് എള്ളെറിഞ്ഞാൽ ഭരണിമുഖത്ത് എണ്ണ
51.അത്തവർഷം അതിശക്തം
52.അത്തവെള്ളം പിത്തവെള്ളം
53.അദ്ധ്വാനമില്ലാതെ നേട്ടമില്ല
54.ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
55.അനുഭവം ഗുരു
56.അന്നമിട്ടിടത്തു കന്നം വയ്ക്കരുത്
57.അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
58.അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?
59.അമരത്തടത്തിൽ തവള കരയണം
60.അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും
61.തനിക്ക് താനും പുരയ്ക്കു തൂണും
62.അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്
63.അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
64. അമ്മായി ഉടച്ചത് മൺച്ചട്ടി ,മരുമകൾ ഉടച്ചത് പൊൻച്ചട്ടി
65.അരക്കാതം നടക്കണം
66.അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട് കിലുക്കാൻ മോഹം
67.അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
68.അരിയെത്ര? പയര്‍ അഞ്ഞാഴി.
69.അരിയെറിഞ്ഞാൽ ആയിരം കാക്ക
70.അരുതാത്തതു ചെയ്തവൻ കേൾക്കാത്തതു കേൾക്കും
71.അലസന്റെ തലച്ചോറ് പിശാചിന്റെ പണിശാല
72.അല്പജ്ഞാനം ആളേക്കൊല്ലും
73.അല്പലാഭം, പെരുംചേതം
74.അല്പസംസാരം അതിബുദ്ധി
75.അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടറിയൂ
76.അഹംഭാവം അധ:പതനത്തിന്റെ നാന്ദി
77.അളംമുട്ടിയാൽ ചേരയും കടിക്കും
78.അഴകുള്ള ചക്കയിൽ ചുളയില്ല
79.അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും.
80.അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
81.ആകാശക്കോട്ട കാറ്റ് വീശുന്നതു വരെ
82.ആടറിയുമോ അങ്ങാടി വാണിഭം
83.ആന കൊടുത്താലും ആശ കൊടുക്കരുത്
84.ആലുംകായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ് പുണ്ണ്
85.ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
86.ആശാരീടെ കൊഴപ്പോം ഒണ്ട്; തടീടെ വളവും ഒണ്ട്.
87.ആളുകൂടിയാല്‍ പാമ്പ് ചാകില്ല
88. ഇല്ലം മുടക്കി ചാത്തം ഊട്ടരുത്
89.ഇല്ലത്തു പെൺപെറ്റപോലെ
90.ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
91.ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം
92.ഈ കട്ടിൽ കണ്ട് പനിക്കേണ്ട
93.ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും
94.ഉരുളുന്ന കല്ലിൽ പുരളുമോ പായൽ
95.ഉള്ളതുകൊണ്ടു ഓണം പോലെ
96.എരിതീയിലേക്ക് എണ്ണ ഒഴിക്കരുത്
97.ഐകമത്യം മഹാബലം
98.ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
99.കടംകൊണ്ട് കുടിവച്ചാൽ കുടികൊണ്ട് കടം വീട്ടില്ല.
100.കടലിലെ മത്തിക്ക് കാട്ടിലെ നെല്ലിക്ക.